Society Today
Breaking News

 കൊച്ചി: ഇന്ത്യന്‍ രൂപയില്‍ കയറ്റുമതിഇറക്കുമതി ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സഹായിക്കുന്ന റുപ്പീ വോസ്‌ട്രോ അക്കൗണ്ട്‌സ് ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. ഇന്‍വോയ്‌സിംഗ്, പേയ്‌മെന്റ്, സെറ്റില്‍മെന്റ് എന്നിവയ്ക്കായി ഇന്ത്യന്‍ രൂപ ഉപയോഗിക്കാമെന്നതിനാല്‍ ഇന്ത്യന്‍ കയറ്റുമതിക്കാരും ഇറക്കുമതിക്കാരും അവരുടെ ഇടപാടുകളിലെ വിദേശ കറന്‍സി റിസ്‌ക്  കുറയ്ക്കുവാന്‍ ഇതു സഹായിക്കുമെന്ന് ഐസിഐസിഐ ബാങ്ക്, ലാര്‍ജ് ക്ലയന്റ്‌സ് ഗ്രൂപ്പ് മേധാവി  സുമിത് സംഘായ് പറഞ്ഞു.ഇന്ത്യയുടെ 2023 വിദേശ വ്യാപാര നയം, ഇന്‍വോയിസ്, പേമെന്റ്, ഇന്ത്യന്‍ രൂപയില്‍ കയറ്റിറക്കുമതി ഇടപാടിന്റെ പൂര്‍ത്തിയാക്കല്‍ തുടങ്ങിയവ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ ചട്ട പ്രകാരമാണ് വോസ്‌ട്രോ അക്കൗണ്ട്‌സ് ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്.

യുഎസ് ഡോളര്‍, യൂറോ മറ്റു കറന്‍സികള്‍ക്കു പുറമേയാണ് രൂപയില്‍ ഇടപാടു പൂര്‍ത്തിയാക്കുവാന്‍ അനുവദിച്ചിട്ടുള്ളത്.  ഇന്ത്യയിലെ അംഗീകകൃത ഡീലര്‍ ബാങ്കുകള്‍ക്ക് വിദേശരാജ്യത്തെ കറസ്‌പോണ്ടന്റ് ബാങ്കിന്റെ റുപ്പീ വോസ്‌ട്രോ അക്കൗണ്ടുകള്‍ തുറക്കാനാകും. അതുവഴി രൂപയില്‍ വ്യാപാര ഇടപാടുകള്‍ സുഗമമായി പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്നു. യുഎസ്എ, കാനഡ, യുഎഇ, സൗദി അറേബ്യ, യുകെ, ജര്‍മനി, മലേഷ്യ തുടങ്ങി 29 രാജ്യങ്ങളില്‍നിന്നുള്ള നൂറിലധികം റൂപ്പീ വോസ്‌ട്രോ അക്കൗണ്ടുകള്‍ ഐസിഐസിഐ ബാങ്കില്‍ തുറന്നിട്ടുണ്ട്.   കയറ്റുമതിക്കാരും ഇറക്കുമതിക്കാരുടെ വിദേശ കറന്‍സി വിനിമയ അപകടസാധ്യത കുറയ്ക്കുവാനും അന്താരാഷ്ട്ര വ്യാപാര സെറ്റില്‍മെന്റുകള്‍ വേഗത്തിലാക്കുവാനും റുപ്പീ വോസ്‌ട്രോ അക്കൗണ്ട്‌സ് സഹായിക്കുമെന്നും സുമിത് സംഘായ് പറഞ്ഞു.

Top